തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് ഡിഎസ്‌യു(ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍) തെരഞ്ഞടുപ്പില്‍ എസ്.എഫ്.ഐക്ക് സമ്പൂര്‍ണ്ണവിജയം. 82ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മുഴുവന്‍ സിറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു.
എംഎസ്എഫ്, കെഎസ്‌യു, എബിവിപി, ഫ്രറ്റേണിററി തുടങ്ങിയ സംഘടനകളൊക്കെ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും വിജയം കണ്ടെത്താനായില്ല. ചെയര്‍മാന്‍ സ്ഥാനത്തേക്കടക്കം ആകെയുള്ള ഒന്‍പത് സീറ്റില്‍ നാലിലും പെണ്‍കുട്ടികളാണ് ഇത്തവണ എസ്.എഫ്.ഐക്ക് വേണ്ടി മത്സരിച്ചത്.
ചെയര്‍പേഴ്സണായി രമ്യ കെ.ആര്‍, വൈസ് ചെയര്‍പേഴ്സണായി ഹരിത വി, ജനറല്‍ സെക്രട്ടറിയായി ഷനൂബേ എം, ജോയിന്റ് സെക്രട്ടറിയായി സരിത കെ പി, എഡിറ്റര്‍ സ്ഥാനത്തേക്ക് ഡോണറ്റ് കെ ജോണ്‍, ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായി കൃഷ്ണപ്രസാദ് പി കെ, ജനറല്‍ ക്യാപ്റ്റനായി ലിന്റോ ദേവരാജ്, യു.യു.സിമാരായി ലിന്റോ തോമസ്, തസ്നി കെ തുടങ്ങിയവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
