യുധങ്ങളുമായെത്തിയ എട്ടംഗ സംഘം രഞ്ജിത്തിനെ വീടിന് സമീപത്തു വച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് പേർക്ക് വെട്ടേറ്റു. ബാലരാമപുരം പ്ളാവിള സ്വദേശികളായ രഞ്ജിത്ത്., മോഹനൻ എന്നിവർക്കാണ് വെട്ടേറ്റത്. ധനുവച്ചപുരം എൻഎസ്എസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമാണ് രഞ്ജിത്ത്. ആയുധങ്ങളുമായെത്തിയ എട്ടംഗ സംഘം രഞ്ജിത്തിനെ വീടിന് സമീപത്തു വച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ രഞ്ജിത്തിന്റെ അയൽവാസിയായ മോഹനനെയും അക്രമികൾ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവരെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.