പ്രകടനം വിളിച്ചെത്തിയ ഒരുസംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളെ ക്ലാസ്സില്‍ കയറി മര്‍ദ്ദിച്ചെന്നാണ് പരാതി. ആക്രമത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ ബീച്ച് ആശുപത്രില്‍ പ്രവേശിപ്പിച്ചു. കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനിടെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഒരു സംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മദ്യപിച്ച് എത്തിയെന്നും ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായതെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.

ഇതിന്റെ തുട‍ര്‍ച്ചയായാണ് ക്ലാസ്സില്‍ കയറി ഒരു സംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതെന്നാണ് സംഭവ സമയത്ത് ക്ലാസ്സില്‍ ഉണ്ടായ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എന്നാല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായതിനെ ചെറുക്കുക മാത്രമാണ് ചെയ്തതെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ വിശദീകരണം.