അടിയന്തര സാഹചര്യം വരുമ്പോൾ ആർഎസ്എസുമായി കൂട്ടുകൂടും എന്നാണോ ഈ പറയുന്നതിന്‍റെ അർത്ഥം?
കോഴിക്കോട്: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് അവസാനമായി ആർഎസ്എസിന്‍റെ വാതിലിൽ ഒരു കോളിംഗ് ബെൽ അടിച്ചു നോക്കുകയാണ് എംവി ഗോവിന്ദനെന്ന് ഷാഫി പറമ്പിൽ പറഞ്ഞു അതുകൊണ്ടൊന്നും യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ സിപിഎമ്മിന് ആകില്ല. പ്രസ്താവന വിവാദമാകില്ലേ എന്ന് അഭിമുഖകാരൻ ചോദിക്കുമ്പോഴും അതിൽ ഉറച്ചു നിൽക്കുകയാണ് എം വി ഗോവിന്ദൻ ചെയ്തത് .അടിയന്തര സാഹചര്യം വരുമ്പോൾ ആർഎസ്എസുമായി കൂട്ടുകൂടും എന്നാണോ ഈ പറയുന്നതിന്‍റെ അർത്ഥം? പണ്ട് അന്തർധാര എന്ന് പറഞ്ഞതിനെ ഇപ്പോൾ പരസ്യമാക്കി എന്ന് മാത്രം എന്നും ഷാഫി പറമ്പിൽ പരിഹസിച്ചു ആത്മാർത്ഥതയുള്ള സഖാക്കൾ ഇതിനെതിരെ വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു
ആർഎസ്എനുമായി പതിറ്റാണ്ടുകളായുള്ള ബാന്ധവം തുറന്ന് പറയാൻ മനസ്സ് കാണിച്ചതിൽ എംവി ഗോവിന്ദനെ അഭിനന്ദിക്കുന്നുവെന്ന് രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു.എല്ലാ വിഭാഗം ആളുകളും സി പിഎമ്മിനെ കൈവിട്ടു.വിശ്വാസികളുടെ വോട്ട് നഷ്ടപ്പെരുന്നത് വർഗീയ വാദികളുടെ വോട്ട് വെച്ചു ബാലൻസ് ചെയ്യാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്,.അടിയന്തരവസ്ഥ കാലത്തും അടിയന്തര ആവിശ്യങ്ങളുടെ കാലത്തും ആർ എസ് എസുമായി സി പിഎം സഹകരിച്ചുവെന്നും അദ്ദഹം ആരോപിച്ചു


