ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഷാഹിദ് ഖഖൻ അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയാകും. നവാസ് ഷരീഫിന്റെ സഹോദരൻ ഷഹബാസ് ഷരീഫ് സ്ഥാനമേറ്റെടുക്കുവരെയാണ് അബ്ബാസി പ്രധാനമന്ത്രിപദത്തിൽ തുടരുക. 45 ദിവസമാണ് അബ്ബാസി പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുക. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായ ഷഹബാസ് ഷരീഫ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മാത്രമെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കു. അറുപത്തിയഞ്ചുകാരനായ ഷഹബാസ് നിലവിൽ പാർലമെന്റ് അംഗമല്ലാത്തതിനാലാണ് അബ്ബാസിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയോഗിച്ചത്. നിലവിൽ പെട്രോളിയം വകുപ്പ് മന്ത്രിയാണ് അബ്ബാസി.
അഴിമതിയാരോപണക്കേസിൽ സുപ്രീംകോടതി അയോഗ്യനായി പ്രഖ്യാപിച്ചതോടെയാണ് നവാസ് ഷരീഫ് പ്രധാനമന്ത്രിക്കസേര ഒഴിഞ്ഞത്. പാനമ ഗേറ്റ് അഴിമ തിക്കേസിൽ ഷരീഫും മക്കളും കുറ്റക്കാരാണെന്നും ഷരീഫ് രാജിവയ്ക്കണമെന്നും സുപ്രീംകോടതി വിധിച്ചതിനു പിന്നാലെയായിരുന്നു ഇത്. ജസ്റ്റീസുമാരായ ആ സിഫ് സയീദ് ഖോസ, ഇജാസ് അഫ്സൽ ഖാൻ, ഗുൽസാർ അഹമ്മദ്, ഷെയ്ഖ് അസ്മത് സയീദ് എന്നിവരുടെ അഞ്ചംഗ ബെഞ്ച് ഐകക ണ്ഠ്യേന ഷരീഫിനെ പു റത്താക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. വിധി മാനിച്ച് ഷരീഫ് പ്രധാനമന്ത്രിപദം ഒഴിയുന്നതായി അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിലൂടെ അറിയി ക്കുകയായിരുന്നു.
ഭരണഘടനയിലെ 62, 63 അനുച്ഛേദപ്രകാരം പാർലമെന്റ് അംഗങ്ങൾ സത്യസന്ധരും വിശ്വസ്തരുമായിരിക്കണമെന്നു നിരീക്ഷിച്ച സുപ്രീംകോടതി, ജനങ്ങളെ വഞ്ചിച്ച ഷരീഫ് പ്രധാനമന്ത്രിപദത്തിൽ തുടരാൻ യോഗ്യനല്ലെന്നും പ്രസ്താവിച്ചു. പാർലമെന്റ് അംഗമെന്ന നിലയിൽ തുടരാൻ ഷരീഫ് അയോഗ്യനാണെന്നും തെ രഞ്ഞെടുപ്പു കമ്മീഷനോടു ഷരീഫിന്റെ അയോഗ്യത കാണിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാനും നിർദേശിച്ചതായി വിധിപ്രസ്താവന വായിച്ച ജസ്റ്റീസ് ഇജാസ് അഫ്സൽ ഖാൻ പറഞ്ഞു.
ഷരീഫ്, മക്കളായ ഹുസൈൻ, ഹസൻ, മറിയം എന്നിവർക്കെതിരേ അഴിമതി കേസ് ആരംഭിക്കാൻ നാഷണൽ അക്കൗണ്ടബിലിറ്റി കോടതിയോടു സുപ്രീംകോടതി നിർദേശിച്ചു. ആറാഴ്ചയ്ക്കുള്ളിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീംകോടതി ഉത്തരവിൽ പ റയുന്നു.
