Asianet News MalayalamAsianet News Malayalam

ഷൈജുവിന്‍റെ കമന്‍ററി ഇന്‍റര്‍നാഷണലായി.!

  • പ്രദേശിക ഭാഷകളില്‍ പോലും ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത്തവണത്തെ ലോകകപ്പ് ടെലിവിഷന്‍ പ്രക്ഷേപണം
shaiju damodaran commentary goes international

മുംബൈ: പ്രദേശിക ഭാഷകളില്‍ പോലും ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത്തവണത്തെ ലോകകപ്പ് ടെലിവിഷന്‍ പ്രക്ഷേപണം. ഇന്ത്യയിലെ പ്രദേശിക ഭാഷകളിലും കളികേള്‍ക്കാം എന്നതാണ് ഇന്ത്യയിലെ ഔദ്യോഗിക പ്രക്ഷേപണം നടത്തുന്ന സോണി നല്‍കുന്ന സൗകര്യം. അതില്‍ തന്നെ മലയാളത്തിലുള്ള കമന്‍ററിയില്‍ പ്രമുഖ കമന്‍റേറ്റര്‍ ഷൈജു ദാമോദരന്‍റെ കമന്‍ററി ഏറെ ശ്രദ്ധേയമാണ്.

സ്പെയിന്‍ പോര്‍ച്ചുഗല്‍ മത്സരത്തില്‍ അവസാന നിമിഷത്തിലെ ക്രിസ്റ്റ്യാനോ റൊണാല്‍ഡോയുടെ ഫ്രീകിക്ക് ഗോള്‍ ഷൈജു വിവരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ദേശീയ തലത്തില്‍ പോലും ട്വിറ്ററിലും മറ്റും വൈറലായ ഈ കമന്‍ററിക്ക് പിന്നാലെ ഇപ്പോള്‍ ഒരു അന്താരാഷ്ട്ര റേഡിയോ പരിപാടിയിലും ഈ കമന്‍ററി ചര്‍ച്ചയായി.

ന്യൂസിലാന്‍റ് റേഡിയോയുടെ ലോകകപ്പ് ചര്‍ച്ചയിലാണ് ഈ കമന്‍ററി വിഷയമായത്. വിവിധ ഭാഷകളില്‍ ആവേശത്തിന് അനുസരിച്ച് കമന്‍ററി ശൈലി മാറും എന്ന് തെളിയിക്കാനാണ് ചര്‍ച്ചയില്‍ പങ്കെടുത്ത വ്യക്തി ഷൈജുവിന്‍റെ കമന്‍ററി പരിചയപ്പെടുത്തിയത്.

ഈ പരിപാടിയുടെ ശബ്ദരേഖ കേള്‍ക്കാം

 

Follow Us:
Download App:
  • android
  • ios