നോട്ട് പ്രിതിസന്ധിമൂലം കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെന്നും ശക്തികാന്ത ദാസ് അറിയിച്ചു. ഗ്രാമങ്ങളിലെ 1.5 ലക്ഷം പോസ്റ്റ് ഓഫിസുകള്‍ വഴി പണം വിതരണം ചെയ്യും. കര്‍ഷകരെയും ഇ പേയ്‌മെന്റിന് പ്രോത്സാഹിപ്പിക്കും.

ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്ക് വിവിധ സേവനങ്ങള്‍ക്ക് ലഭിക്കാനുള്ള 21,000 കോടി രൂപ നബാര്‍ഡ് വഴി വിതരണം ചെയ്യും. നോട്ട് പ്രതിസന്ധി പരിഹരിക്കുന്നിതിന് ടോള്‍ പ്ലാസകളിലടക്കം ഡിജിറ്റല്‍ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. 

രാജ്യത്തെ രണ്ട് ലക്ഷത്തോളം എടിഎമ്മുകളില്‍ 80,000ല്‍ പരം ഏടിഎമ്മുകളില്‍ പുതിയ നോട്ട് വിതരണം ചെയ്യുന്നതിലേക്കുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്കും അറിയിച്ചിട്ടുണ്ട്. പുതിയ 500, 2000 രൂപ നോട്ടുകളുടെ ലഭ്യത കൂട്ടുമെന്നും ഇടപാടുകള്‍ കൂടുതലും ഓണ്‍ലൈന്‍ വഴിയാക്കാന്‍ ആവശ്യപ്പെടുമെന്ന് ബാങ്കുകളും വ്യക്തമാക്കുന്നു.