തിരുവനന്തപുരം: വീ​​​ട്ട​​​മ്മ​​​യെ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ എം ​​വി​​​ൻ​​​സെ​​​ന്‍റ് എം​​​എ​​​ൽ​​​എ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ . എന്നാല്‍ എംഎൽഎ കുറ്റക്കാരനെന്ന് തെളിവുണ്ടെങ്കിൽ പാർട്ടി നടപടിയെടുക്കുമെന്ന് എം എം ഹസന്‍ പറഞ്ഞു. കെപിസിസിക്ക് നൽകിയ വിശദീകരണത്തില്‍ പരാതിക്കാരിക്കെതിരെ എംഎൽഎയുടെ പരാമര്‍ശമുണ്ടെന്നും ഹസന്‍ പറഞ്ഞു. സ്ത്രീ ശല്യപ്പെടുത്തിയെന്ന് എംഎൽഎ വിശദീകരിച്ചെന്നും എം എം ഹസ്സൻ വ്യക്തമാക്കി.