ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന 149 ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന ഭരണാധികാരി ശൈഖ് ഡോക്ടര്‍ സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പ്രഖ്യാപനം നടപ്പിലാക്കാന്‍ പോലീസ് നടപടികള്‍ ആരംഭിച്ചു. വിട്ടയക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞതായി ഷാര്‍ജ പോലീസ് കമാന്‍റര്‍ ബ്രിഗേഡിയര്‍ അറിയിച്ചു.

ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന 149 ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ തിരുവനന്തപുരം പ്രഖ്യാപനം നടപ്പാക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ പോലീസും ജയില്‍ വകുപ്പും ആരംഭിച്ചു. വിട്ടയക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞതായി ഷാര്‍ജ പോലീസ് കമാന്‍റര്‍ ബ്രിഗേഡിയര്‍ ജനറല്‍ സൈല്‍ സാരി അല്‍ ഷംസി അറിയിച്ചു. മലയാളികള്‍ക്കു പുറമെ ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി കുടുംബംഗങ്ങള്‍ക്ക് സില്‍ത്താന്‍റെ പ്രഖ്യാപനത്തിന്‍റെ പ്രയോജനം ലഭിക്കും.

മാപ്പ് ലഭിക്കുന്നവരെ നാട്ടിലേക്ക് തിരിച്ചയക്കുന്ന രീതി തിരുത്തി ഷാര്‍ജയില്‍ തന്നെ ജോലിയില്‍ തുടരാന്‍ അനുമതി നല്‍കാനുള്ള സുല്‍ത്താന്‍റെ തീരുമാനത്തെ ഏറെ പ്രതീക്ഷയോടും സന്തോഷപൂര്‍വവുമാണ് പ്രവാസി സമൂഹം എതിരേറ്റത്.

രാജ്യത്ത് ജീവിക്കുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള സമൂഹത്തിന്‍റെ ജീവിതം സന്തുഷ്ടവും സുരക്ഷിതവുമാക്കാന്‍ യുഎഇലെ ഭരണാധികാരികള്‍ കാട്ടുന്ന താല്‍പര്യത്തിന് പ്രവാസികള്‍ നന്ദി രേഖപ്പെടുത്തി. യുഎഇയുടെ സാഹോദര്യവും മറ്റുരാജ്യങ്ങളുമായുള്ള സഹവര്‍ത്തിത്വവും ശ്കതമാക്കാന്‍ സുല്‍ത്താന്‍റെ തിരുവനന്തപുരം പ്രഖ്യാപനം സഹായകമാവുമെന്നും ഷാര്‍ജ പോലീസ് മേധാവി പറഞ്ഞു.