തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായെത്തിയ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇന്ന് മന്ത്രിമാരുമായും ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തും. രാജ്ഭവനിലാണ് കൂടിക്കാഴ്ച. ഉച്ചവിരുന്നും രാജ്ഭവനിലാണ് ഒരുക്കിയിട്ടുള്ളത്. വൈകിട്ട് 6.30ന് കോവളം ലീല ഹോട്ടലില്‍ പ്രത്യേക സാംസ്‌കാരിക പരിപാടി അദ്ദേഹത്തിനായി ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ ചായ സര്‍ക്കാരം ഉണ്ട്. ശേഷം 11 മണിക്ക് രാജ്ഭവനില്‍ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സമ്മാനിക്കും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ക്ഷണം സ്വീകരിച്ച് ബുധനാഴ്ച കൊച്ചിയിലെ പരിപാടിയിലും പങ്കെടുക്കും. വ്യാഴാഴ്ച തിരികെ ഷാര്‍ജയിലേക്ക് പോകും.