ദില്ലി: കോണ്‍ഗ്രസ് എംപി ഡോ. ശശിതരൂരിന് ഒരു വിവാഹാലോചന. ദില്ലിയില്‍ നിന്നാണ് ഈ വിവാഹാലോചന. ദില്ലി സ്വാഭിമാന റാലിയുടെ പത്താം പതിപ്പിലാണ് സ്വവര്‍ഗ്ഗ അനുരാഗിയായ ഒരു യുവാവ് തരൂര്‍ എന്നെ വിവാഹം കഴിക്കാമോ എന്ന ബോര്‍ഡുമായി എത്തിയത്. ഇത് ട്വിറ്ററില്‍ വന്‍ഹിറ്റായി.
ഇതോടെ ശശിതരൂര്‍ ഇതിന് മറുപടിയുമായി എത്തി. തരൂരിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. ശശിതരൂരിന് വന്‍ ഫോളേവര്‍സ് ആണല്ലോ സ്വഭിമാന റാലിയില്‍ എന്ന ട്വീറ്റിനായിരുന്നു തരൂരിന്‍റെ മറുപടി. ഇവര്‍ എല്ലാം തിരുവനന്തപുരത്ത് വോട്ട് ചെയ്താല്‍ നല്ലത് എന്നായിരുന്നു തരൂരിന്‍റെ മറുപടി. ഇതിനും അനേകം പ്രതികരണങ്ങള്‍ ലഭിച്ചു.
