ദില്ലി: ലോക സുന്ദരി മാനുഷി ചില്ലറുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ശരി തരൂര്‍ എംപിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാരിന്‍റെ നോട്ട് അസാധുവാക്കല്‍ വിഷയത്തെ മാനുഷി ചില്ലറുടെ നേട്ടവുമായി ബന്ധപ്പെടുത്തി തരൂര്‍ നടത്തിയ ട്വീറ്റിനെതിരെയാണ് ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തിയത്.

ഇന്ത്യന്‍ പണം ലോകത്തെ കീഴടക്കിയെന്ന് ബിജെപി തിരിച്ചറിയണം. നമ്മുടെ "ചില്ലർ' (ചില്ലറ) പോലും ലോക സുന്ദരിയായി എന്നായിരുന്നു തരൂരിന്‍റെ ട്വീറ്റ്. അതേസമയം, ട്വീറ്റ് വിവാദമായതോടെ താന്‍ തമാശ പറഞ്ഞതാണെന്നും ആരെയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും തരൂര്‍ വ്യക്തമാക്കി.

Scroll to load tweet…
Scroll to load tweet…

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍, മുന്‍ ലോകസുന്ദരി പ്രിയങ്ക ചേപ്ര, വിശ്വസുന്ദരി സുസ്മിത സെന്‍ അടക്കം നിരവധി പേരാണ് മാനുഷിയ്ക്ക് ആശംസകളറിയിച്ചത്. ഹരിയാന സ്വദേശിനിയാണ് മാനുഷി ചില്ലര്‍.

അതേസമയം മാനുഷിയുടെ നേട്ടം ബിജെപിയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാംപയിന്‍ യഥാര്‍ത്ഥ ദിശയിലാണെന്ന് വ്യക്തമാക്കുന്നുവെന്ന് വനിതാ ശിശുക്ഷേമ മന്ത്രി ബിജെപി നേതാവുമായ കവിതാ ജെയിന്‍ പറഞ്ഞു.