മഹാവീരന്‍ പകരം ബുദ്ധന്‍: പുലിവാല്‍ പിടിച്ച് ശശിതരൂര്‍

First Published 29, Mar 2018, 4:57 PM IST
Shashi Tharoor Wishes Mahavir Jayanti With Buddha Pic Gets Schooled
Highlights
  • ചിത്രം മാറിപ്പോയതിന് പുലിവാല്‍ പിടിച്ച് ട്വിറ്ററില്‍ പുലിയായ ശശിതരൂര്‍

ദില്ലി : ചിത്രം മാറിപ്പോയതിന് പുലിവാല്‍ പിടിച്ച് ട്വിറ്ററില്‍ പുലിയായ ശശിതരൂര്‍.  ജൈനമത ആചാര്യന്‍ മഹാവീരന്‍റെ ജയന്തി ദിനത്തില്‍ മഹാവീരന് പകരം ബുദ്ധന്‍റെ ചിത്രം വച്ച് ആശംസ പോസ്റ്റ് ചെയ്താണ് തരൂര്‍ പുലിവാല്‍ പിടിച്ചത്. തരൂരിന്‍റെ തെറ്റ് ശ്രദ്ധയില്‍ പെട്ടതോടെ വ്യപകമായ ട്രോളുകളും ഉയരാന്‍ തുടങ്ങി.

പള്ളിയ്ക്ക് മുന്നില്‍ ചിലര്‍ നിസ്‌കരിക്കുന്ന പടത്തിനൊപ്പം ദീപാവലി ആശംസകള്‍ അറിയിച്ചും, വാലന്‍റയെന്‍സ് ഡേയുടെ ചിത്രം നല്‍കി ക്രിസ്തുമസും, രാമന്റെ ചിത്രം നല്‍കി ഈദും ആശംസിച്ചുകൊണ്ടാണ് തരൂരിനെ പരിഹസിച്ചത്.

 ഇതിനിടെ, തെറ്റ് തിരിച്ചറിഞ്ഞ തരൂര്‍ താന്‍ ഫോട്ടോ തെരഞ്ഞെടുത്ത സ്‌ത്രോതസ് തെറ്റായിപ്പോതെന്ന് വിശദീകരണം നല്‍കുകയും തെറ്റ് ചൂണ്ടിക്കാണിച്ചവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

loader