തക്ഷശില ബീഹാറിലാണെന്ന് മുമ്പ് രണ്ടു തവണ മോദി പറഞ്ഞിട്ടുണ്ട് ഭഗത് സിംഗിനെ നെഹ്റു ജയിലിൽ സന്ദർശിച്ചിട്ടുണ്ടെന്നും സിന്‍ഹ
ദില്ലി: നരേന്ദ്രമോദിയുടെ ഉപദേശകരുടെ ചരിത്രബോധം ദയനീയമെന്ന് ബിജെപി എംപി ശത്രുഘ്നന് സിൻഹ. ഫീൽഡ് മാർഷൽ കരിയപ്പ, ജനറൽ തിമ്മയ്യ എന്നിവരെ കോൺഗ്രസ് അപമാനിച്ചെന്ന പ്രസ്താവന തെറ്റാണെന്നും ശത്രുഘ്നന് സിന്ഹ പറഞ്ഞു.
തക്ഷശില ബീഹാറിലാണെന്ന് മുമ്പ് രണ്ടു തവണ മോദി പറഞ്ഞിട്ടുണ്ടെന്നും സിൻഹ തന്റെ ട്വിറ്ററില് കുറിച്ചു. ഭഗത് സിംഗിനെ നെഹ്റു ജയിലിൽ സന്ദർശിച്ചിട്ടുണ്ടെന്നതാണ് വസ്തുതയെന്നും സിൻഹ പറഞ്ഞു.
കര്ണാടക തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ നടത്തിയ പല പ്രസ്താവനകളും വസ്തുതാ വിരുദ്ധമാണെന്ന് തെളിഞ്ഞിരുന്നു. 1948ലെ പാക് യുദ്ധത്തിന് ശേഷം മുൻ കരസേന മേധാവി ജനറൽ തിമ്മയ്യയെ നെഹ്റുവും വി കെ കൃഷ്ണമേനോനും അപമാനിച്ചെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു
