ഭോപ്പാല്‍: വ്യത്യസ്തമായ സമയമുഖവുമായി എത്തിയ മധ്യപ്രദേശിലെ അധ്യാപകര്‍ സമര പന്തലിന്റെ വാടകയ്ക്ക് നല്‍കേണ്ടിവന്നത് 1.4 ലക്ഷം രൂപ. തുല്യവേതനം ആവശ്യപ്പെട്ട് തല മുണ്ഡനം ചെയ്തായിരുന്നു മധ്യപ്രദേശിലെ അധ്യാപകര്‍ പ്രതിഷേധിച്ചത്. 

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ (ബിഎച്ച്ഇഎല്‍) ഉടമസ്ഥതയിലുള്ള ഭോപ്പാലിലെ ജാംബൂരി ഗ്രൗണ്ടിലാണ് ശനിയാഴ്ച ആസാദ് അറ്റഹപക് സംഘിന്റെ ബാനറില്‍ അധ്യാപകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത അദ്ധ്യാപകര്‍ സത്രീ പുരുഷ വിത്യാസമില്ലാതെ ഒരുപോലെ തല മുണ്ഡനം ചെയ്താണ് പ്രതിഷേധിച്ചത്. കൃത്യമായ ട്രാന്‍സ്ഫര്‍ നയം, തുല്യമായ ജോലിക്ക് തുല്യമായ വേതനം എന്നിവയൊക്കെയാണ് പ്രതിഷേധക്കാര്‍ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങള്‍. അധ്യാപക അധികാര്‍ യാത്ര എന്ന പരിപാടിയുടെ ഭാഗമായാണ് പ്രതിഷേധം അരങ്ങേറിയത്.

വാടക അടച്ച രസീതിന്റെ ചിത്രം സാമൂഹ്യ മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ച ശേഷമാണ് സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചത്. അതേസമയം, ജാംബൂരി ഗ്രൗണ്ടില്‍ ഏതെങ്കിലും പരിപാടി നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഒരു നിശ്ചിത ചാര്‍ജ് ഉണ്ടെന്നും അധാപാക് സംഘവും അത് മാത്രമാണ് നല്‍കിയതെന്ന് പബ്ലിക് റിലേഷന്‍ ഓഫീസര്‍ വിനോദ് ആനന്ദ് ഝാ പറഞ്ഞു.