പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി റോയല്‍ ഒമാന്‍ പോലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഭര്‍ത്താവ് ജീവ സെബാസ്റ്റ്യന്‍ന്റെ പക്കല്‍ നിന്നും കൂടുതല്‍ മൊഴികള്‍ എടുത്തു വരികയാണെന്നു ഇന്ത്യന്‍ എംബസ്സി കൗണ്‍സിലര്‍ മന്‍പ്രീത് സിങ് അറിയിച്ചു. അവധി ആയതിനാല്‍ മറ്റു നടപടികള്‍ ക്രമങ്ങള്‍ ഞാറാഴ്ച മാത്രമേ ആരംഭിക്കുകയുള്ളൂയെന്നും സിംഗ് പറഞ്ഞു.

ഇന്നലെ വൈകുന്നേരം ആറു മണിയോട് കൂടി ഭര്‍ത്താവ് ജീവാ സെബാസ്റ്റ്യന്‍ ജോലി കഴിഞ്ഞു മടങ്ങി എത്തിയപ്പോഴാണ്, ഭാര്യ ഷെബിനെ മരിച്ച നിരയില്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ കണ്ടെത്തിയത്. സെബാസ്റ്റ്യന്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും, സംഭവസ്ഥലത്തു പോലീസ് എത്തി അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

വിരലടയാള വിദഗ്ദ്ധര്‍ എത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതശരീരം ഇന്നലെ രാത്രിയില്‍ തന്നെ ഖാബൂസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയതായി ഇന്ത്യന്‍ എംബസ്സി കൗണ്‍സിലര്‍ മന്‍പ്രീത് സിംഗ് പറഞ്ഞു. റോയല്‍ ഒമാന്‍ പോലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം, പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഭര്‍ത്താവ് ജീവായുടെ പക്കല്‍ നിന്നും കൂടുതല്‍ മൊഴികളും എടുത്തു വരികയാണെന്നും മന്‍പ്രീത് സിങ് സ്ഥിരീകരിക്കുകയുണ്ടായി. ജീവാ സെബാസ്റ്റ്യന്‍ സഫീര്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിലെ ജീവനക്കാരനാണ്.

സലാല പട്ടണത്തില്‍, ദോഫര്‍ ക്ലബ്ബിനടുത്തുള്ള ഫ്‌ളാറ്റിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. നാല് വര്‍ഷം മുന്‍പാണ് ജീവയും ഷെബിനും തമ്മില്‍ വിവാഹിതര്‍ ആയത്. ന്യൂ സലാലയിലുള്ള കെയര്‍ പോളി ക്ലിനിക്കില്‍ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു ഷെബിന്‍. ഇടുക്കി ചോറ്റുപാറ സ്വദേശിനി ആയിരുന്ന ഷെബിന്‍ ജീവക്ക് മുപ്പത്തി ഒന്ന് വയസ്സ് പ്രായം ആയിരുന്നു. അനേഷണങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമേ മൃതശരീരം നാട്ടിലേക്കു കൊണ്ടുപോകുവാന്‍ സാധിക്കുള്ളു.