കൊച്ചി: ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമെന്ന ആരോപണത്തില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി. കനകമല ഐ എസ് തീവ്രവാദകേസിലെ പ്രതികളെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ കൊച്ചിയിലെ കോടതി ദേശീയ അന്വേഷണ ഏജന്‍സിക്ക് അനുമതി നല്‍കി.

ഒന്നാം പ്രതി മന്‍സീദ്, ഒന്‍പതാം പ്രതി ഛെഫ്‌വാന്‍ എന്നിവരെ തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വിയ്യൂര്‍ ജയിലില്‍ ചോദ്യം ചെയ്യും. ഒന്നാം പ്രതി മന്‍സീദുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടായിരുന്നെന്നാണ് എന്‍ഐഎയുടെ കണ്ടെത്തില്‍. ഇയാളുടെ വാട്‌സ് അപ്പ് ഗ്രൂപ്പിലും ഷെഫിന്‍ അംഗമായിരുന്നു.