വഴിയില്‍ കുടുങ്ങിയ സിറിയന്‍ കുടുംബത്തെ സഹായിച്ച കസ്റ്റംസ് ഉദ്യോഗസ്ഥന് രാജകീയമായ സമ്മാനം നല്‍കി
ദുബായ്: വഴിയില് കുടുങ്ങിയ സിറിയന് കുടുംബത്തെ സഹായിച്ച കസ്റ്റംസ് ഉദ്യോഗസ്ഥന് രാജകീയമായ സമ്മാനം നല്കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സ്വപ്നതുല്യമായ സമ്മാനമാണ് അബ്ദുല്ല ബിൻ നബ്ഹാൻ അൽ ബദ്വാവി എന്ന ഉദ്യാഗസ്ഥന് പെരുന്നാള് സമ്മാനമായി കിട്ടിയത്. ഇയാളെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫസ്റ്റ് ഓഫിസർ ആയി സ്ഥാനക്കയറ്റം നൽകിയ
പെരുന്നാൾ ദിനത്തിൽ മസ്കത്തിലേക്കുള്ള യാത്രയ്ക്കിടെ രാവിലെ ഏഴുമണിയോടെ ഹത്ത അതിർത്തിയിലാണ് സിറിയൻ കുടുംബത്തിന്റെ കാർ കേടായത്. ഹത്തയിൽ പാസ്പോർട് ഓഫിസർ ആയ സാലിം അബ്ദുല്ലയുടെ ശ്രദ്ധയിൽപെടുകയും നിസ്സഹായരായ കുടുംബത്തെ സഹായിക്കാൻ ഉടനെത്തുകയും ചെയ്തു. ടാക്സി ഏർപ്പാടാക്കാൻ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്കു വിളിച്ചെങ്കിലും അവധിയായതിനാൽ ആരും ഫോൺ എടുത്തില്ല.
കേടായ കാർ നന്നാക്കാൻ കൊണ്ടുപോകാനുള്ള വാഹനത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആരും സഹായത്തിന് എത്താതിരുന്നപ്പോൾ തന്റെ വാഹനത്തിൽ യാത്രതുടരാൻ സാലിം അബ്ദുല്ല നിർബന്ധിച്ചു. തുടർന്നു കുടുബത്തെയും കയറ്റി തന്റെ താമസസ്ഥലത്തു പോയി കാറിലിരുന്ന സാധനങ്ങൾ മാറ്റിയശേഷം വാഹനം കൈമാറി. യാത്രകഴിഞ്ഞു സിറിയൻ കുടുംബം മടങ്ങിയെത്തിയപ്പോൾ അവരെ ദുബായിലെ വീട്ടിൽ എത്തിക്കാനും സാലിം തയാറായി.
അതിനോടകം അവരുടെ കാർ നന്നാക്കാനും ഏർപ്പാടാക്കി. റേഡിയോ പരിപാടിയിലൂടെ ഇതു പുറംലോകമറിഞ്ഞതോടെ ഉദ്യോഗസ്ഥൻ താരമായി. ഷെയ്ഖ് മുഹമ്മദിന്റെയും ശ്രദ്ധയിൽ പെട്ടതോടെ ഉദ്യോഗക്കയറ്റത്തിന് പിന്നെ ഒട്ടും വൈകിയില്ല. ഇമറാത്തി മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഉദ്യോഗസ്ഥൻ മാതൃകയാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
