അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ മാതാവ് ശൈഖ ഹെസ്സ ബിന്‍ത് മുഹമ്മദ് അല്‍ നഹ്‍യാന്‍ അന്തരിച്ചു. യു.എ.ഇയുടെ സ്ഥാപക പ്രസിഡന്റും രാഷ്ട്ര പിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്റെ ഭാര്യയാണ്.

ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'വാം' ആണ് വാര്‍ത്ത പുറത്തുവിട്ടത്. യു.എ.ഇയില്‍ ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തെ ഔദ്ദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്റെ ആദ്യ ഭാര്യയാണ് ശൈഖ ഹെസ്സ ബിന്‍ത് മുഹമ്മദ്. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്റെ മരണത്തിന് പിന്നാലെ 2004ലാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് യു.എ.ഇ പ്രസിഡന്റായി അധികാരമേറ്റത്. ശൈഖ ഹെസയുടെ മരണത്തില്‍ അറബ് സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.