Asianet News MalayalamAsianet News Malayalam

മാതാ അമൃതാനന്ദമയിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ശേഖര്‍ കപൂര്‍ പുറത്തിറക്കി

shekhar kapur documentary on mata amritanandamayi released
Author
First Published May 27, 2016, 9:53 AM IST

മാതാ അമൃതാനന്ദമയിയെക്കുറിച്ച് പ്രമുഖ ചലച്ചിത്രകാരന്‍ ശേഖര്‍ കപൂര്‍ തയ്യാറാക്കിയ ഡോക്യൂമെന്ററി പുറത്തിറക്കി. 50 മിനുട്ട് ദൈര്‍ഘ്യമുള്ള ദ സയന്‍സ് ഓഫ് കംപാഷന്‍ എന്ന ഡോക്യൂമെന്ററിയാണ് പുറത്തിറക്കിയത്. 2013 സെപ്റ്റംബറില്‍ ആറുപതാം ജന്മദിനാഘോഷങ്ങള്‍ക്കിടെ നാലു ദിവസം വള്ളിക്കാവിലെ ആശ്രമത്തില്‍വെച്ചാണ് ഡോക്യൂമെന്ററി ചിത്രീകരിച്ചത്. അമൃതാനന്ദമയിയുടെ അഭിമുഖം ഡോക്യൂമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവിതത്തെയും ആത്മീയതയെക്കുറിച്ചുമുള്ള അമൃതാനന്ദമയിയുടെ കാഴ്‌‌ചപ്പാടുകളെക്കുറിച്ച് നൊബേല്‍ സമ്മാനജേതാവ് കൂടിയായ പ്രമുഖ ശാസ്‌ത്രജ്ഞ‌ന്‍ ലെലാന്‍ഡ് ഹാര്‍ട്ട്‌വെല്‍ ഉള്‍പ്പടെയുള്ളവരുടെ പ്രതികരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യ സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും പിന്നിലുള്ള ശാസ്‌ത്രീവശം തേടിയാണ് താന്‍ അമൃതാനന്ദമയിയെക്കുറിച്ചുള്ള ഡോക്യൂമെന്ററി തയ്യാറാക്കിയതെന്ന് ശേഖര്‍ കപൂര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios