ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ വീണ്ടും അധികാരത്തിലേക്കെന്ന് പ്രവചനം. ഷിന്‍സോ ആബേയുടെ കണ്‍സര്‍വേറ്റീവ് മൂന്നണി 465ല്‍ 311 സീറ്റുകളോടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയെന്ന് ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയന്‍ പ്രശ്നങ്ങളില്‍ സ്വീകരിച്ച ശക്തമായ നിലപാട് ആബേയ്ക്ക് ഗുണം ചെയ്തെന്നാണ് വിലയിരുത്തല്‍. കുടുതല്‍കാലം അധികാരത്തിലിരിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രിയാണ് 63കാരനായ ഷിന്‍സോ ആബേ. 

അമേരിക്കയുമായുള്ള നയതന്ത്രബന്ധത്തിന്‍റെ അടിസ്ഥാനത്തിലുള്ള ജപ്പാന്‍റെ യുദ്ധവിരുദ്ധ ഭരണഘടനയില്‍ മാറ്റം വരുത്താനുള്ള ഭൂരിപക്ഷം ഷിന്‍സോ ആബേയ്ക്ക് ഇപ്പോഴുണ്ടെന്നാണ് സൂചന. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ഷിന്‍സോ ആബേ 2006ലാണ് ആദ്യമായി പ്രധാനമന്ത്രിപദത്തിലെത്തിയത്.