മുംബൈ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ചൈനീസ് നിര്‍മിത കപ്പലായ ഹെന്‍സിതാ ഫൈവ് മൂന്ന് വര്‍ഷം മുമ്പാണ് കൊല്ലത്തെത്തിയത്. ഇവിടെ വെച്ച് കപ്പലിന്റെ വാടകയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായി. കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ കപ്പല്‍ ഏഴ് ജീവനക്കാരുമായി കൊല്ലം മുണ്ടക്കല്‍ കച്ചിക്കടവിനടുത്തുള്ള ഉള്‍ക്കടലിലാണുള്ളത്. വള്ളം വഴി ജീവനക്കാര്‍ക്കുള്ള ആഹാരം കപ്പലിലെത്തിക്കും. പക്ഷേ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് കപ്പല്‍ ഉള്‍ക്കടലില്‍ നിന്നും തീരത്തെത്തി.

മണ്ണില്‍ പുതഞ്ഞതിനാല്‍ പ്രത്യേക യന്ത്രം കൊണ്ടുവന്നേ ഇനി കപ്പല്‍ മാറ്റാനാകൂ. കപ്പല്‍ കരയ്‌ക്കടിഞ്ഞത് കാണാന്‍ നിരവധി പേരാണ് ഇപ്പോള്‍ കൊല്ലത്ത് എത്തുന്നത്. കപ്പല്‍ കരയ്‌ക്കടിഞ്ഞ സാഹചര്യത്തില്‍ ഈ ഭാഗത്തെ മത്സ്യബന്ധനം നിര്‍ത്തിവച്ചു. ഈ മേഖലയിലെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കും.