എം വി ദേശശക്തി അടക്കം മൂന്ന് കപ്പലുകൾ നിരീക്ഷണത്തിലാണ്. എം വി ദേശശക്തിയോട് മംഗലാപുരം തീരത്ത് അടുപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംശയത്തിലുളള മറ്റൊരു കപ്പൽ മുംബൈ തീരത്ത് അടുപ്പിക്കും.
കൊച്ചി: കൊച്ചി തീരത്തുനിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച കപ്പൽ ഏതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മർക്കന്‍റയിൽ മറൈൻ ഡിപ്പാർട്മെന്‍റ് അറിയിച്ചു. എം വി ദേശശക്തി അടക്കം മൂന്ന് കപ്പലുകൾ നിരീക്ഷണത്തിലാണ്. എം വി ദേശശക്തിയോട് മംഗലാപുരം തീരത്ത് അടുപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംശയത്തിലുളള മറ്റൊരു കപ്പൽ മുംബൈ തീരത്ത് അടുപ്പിക്കും.
മൂന്നാമത്തെ കപ്പലിനെ ബന്ധപ്പെടാൻ ശ്രമം തുടരുകയാണ്. ഏത് കപ്പലാണ് ഇടിച്ചതെന്ന് പരിശോധനക്ക് ശേഷമേ തീരുമാനിക്കാനാകൂ എന്നും മർക്കന്‍റയിൽ മറൈൻ ഡിപ്പാർട്മെന്‍റ് വ്യക്കമാക്കി. നേരത്തേ ഇന്ത്യന്‍ കപ്പലായ ദേശശക്തിയാണ് അപകടത്തിന് പിന്നിലെന്ന നിഗമനത്തിലാണ നാവികസേനയും കോസ്റ്റ് ഗാര്‍ഡും എത്തിയിരുന്നത്. അപകട സമയവും ആ സമയത്ത് കപ്പല്‍ ചാലിലുണ്ടായിരുന്ന കപ്പലുകളുടെ വിവരവും ശേഖരിച്ചാണ് അത്തരമൊരു നിഗമനത്തില്‍ ഇവര്‍ എത്തിയിരുന്നത്.
അതേസമയം ബോട്ട് അപകടത്തില്‍പ്പെട്ടത് തങ്ങള്‍ അറിഞ്ഞില്ലെന്ന് ബോട്ടില്‍ ഇടിച്ച കപ്പലിന്‍റെ ക്യാപ്റ്റന്‍ നാവികസേനയെ അറിയിച്ചു. ഇന്ത്യന്‍ കപ്പലായ എം.വി ദേശ് ശക്തി ആണ് ബോട്ടില്‍ ഇടിച്ചത്. കേന്ദ്ര പൊതുമേഖലാ കമ്പനിയായ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എണ്ണക്കപ്പലാണ് എം വി ദേശ് ശക്തി. 2004 ലാണ് കപ്പല്‍ കോര്‍പ്പറേഷന്‍റെ ഭാഗമായത്
