തിരുവനന്തപുരം: കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുവാന്‍ നാവികസേനയുടെ നാല് കപ്പലുകള്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

ഇതോടൊപ്പം കോയമ്പത്തൂരില്‍ നിന്നുള്ള വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകളും നാളെ തിരച്ചിലില്‍ പങ്കെടുക്കും. വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ നാളെ തിരിച്ചിലിനെത്തുന്നുണ്ട്. ഇന്ന് തിരച്ചിലിനിറങ്ങിയ ഡോര്‍ണിയര്‍ വിമാനവും ഹെലികോപ്ടറും നാളെയും തിരച്ചില്‍ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.