ബിജെപിക്കും ഇലക്ഷൻ കമ്മീഷനുമെതിരെ രൂക്ഷ വിമർശനവുമായി ശിവസേന

പാൽഘർ ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ബിജെപിക്കും ഇലക്ഷൻ കമ്മീഷനുമെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. പാൽഘറിലെ പരാജയം തങ്ങൾ അംഗീകരിക്കുന്നില്ലെന്നും. വീണ്ടും വോട്ടെണ്ണെൽ നടത്തണമെന്നും ശിവസേന അധ്യക്ഷൻ പറഞ്ഞു. ഭരണ സംവിധാനങ്ങളെ മുഴുവൻ വിലക്ക് എടുത്ത് ബി ജെ പി നേടിയ വിജയമെന്നും ഇതെന്നും ഉദ്ധവ താക്കറെ കുറ്റപ്പെടുത്തി.

വോട്ടിങ് മെഷിനിൽ അട്ടിമറിയുണ്ടായതായി സംശയിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ നടപടിയാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനൽകിയതായും ഉദ്ദവ് പറഞ്ഞു. അതെ സമയംബിജെപി ഒരിക്കലും ശിവസേനക്ക് എതിരല്ലെന്നും. സഖ്യം നില നിന്നു പോകണം എന്നാണ് ബിജെപിയുടെ നിലപാടെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ ചർച്ചയ്ക്ക് തയ്യാറാണ് എന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ടനവസ് അറിയിച്ചു