മുംബൈ: എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദ് വീണ്ടും വിവാദത്തിൽ. മഹാരാഷ്ട്രയിലെ ലാത്തൂരിൽവച്ച് പോലീസുകാരനോട് അകാരണമായി അസഭ്യം പറഞ്ഞതാണ് പുതിയ സംഭവം. എടിഎമ്മിൽ പണമില്ലാത്തതിന്‍റെ പേരിൽ ഏതാനും പ്രവർത്തകരോടൊത്ത് എംപി പ്രതിഷേധിച്ചു.
ഈ സമയം ഇവിടെയെത്തിയ പോലീസുകാരനോട് ഗെയ്ക്‌വാദ് തട്ടിക്കയറുകയും അസഭ്യം പറയുകയും ആയിരുന്നു . ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ മാസം 23ന് മലയാളിയായ എയർ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച രവീന്ദ്ര ഗെയ്ക്‌വാദ്, വിമർശനം ഏറെ ഏറ്റുവാങ്ങിയിരുന്നു.
