ദില്ലി: രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചും ബിജെപിയെ കടന്നാക്രമിച്ചും ബിജെപി സംഖ്യ കക്ഷി ശിവ സേന. ഫലത്തെക്കുറിച്ച് ആകുലപ്പെടാതെ ഗുജറാത്ത് ഇലക്ഷനില്‍ രാഹുല്‍ പോരാടിയെന്നാണ് ശിവ സേന വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ 60 വര്‍ഷത്തില്‍ രാജ്യത്ത് പുരോഗമനപരമായി ഒന്നും നടന്നിട്ടില്ലെന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യം വികസിച്ചെന്നും കരുതുന്നവര്‍ മനുഷ്യരാണോ അതോ വിഡ്ഢികളാണോയെന്നും ശിവ സേന ചോദിക്കുന്നു.

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് തന്നെ രാഹുല്‍ ഗാന്ധി ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് അദ്ധ്യക്ഷനായി. അദ്ദേഹത്തിന് ആശംസകള്‍ അറിയിക്കുന്നതില്‍ യാതൊരു തടസങ്ങളുമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ വിജയത്തിലേക്കോ പരാജയത്തിലേക്കോ എത്തിക്കുക എന്നത് രാഹുലിന്‍റെ തീരുമാനമാണ് ഇനിയെന്നും ശിവ സേന നേതാവ് ഉദ്ധവ് താക്കറെ വ്യക്തമാക്കി.