യുവതീ യുവാക്കള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം നടത്തിയവരെ തടയാന്‍ പോലീസ് ശ്രമിച്ചില്ല. സ്ത്രീകളെ ഇരുട്ടറകളിലേക്ക് തള്ളിവിടാനാണ് ഗുണ്ടകളുടെ ശ്രമം. അത് ഒരുകാരണവശാലും അനുവദിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സദാചാര ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സദാചാര ഗുണ്ടകള്‍ക്കെതിരെ ഗുണ്ടാനിയമം പ്രയോഗിക്കും. 20 ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായും മുഖ്യമന്ത്രി. നടപടിയെടുക്കാന്‍ വൈകിയാല്‍ പോലീസിനെതിരെയും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കിയില്ല. സംസ്ഥാനത്ത് പോലീസ് സംവിധാനം താറുമാറായെന്നും കൊച്ചിയില്‍ ശിവസേനക്കാര്‍ക്ക് പൊലീസ് ഒത്താശ ചെയ്‌തെന്ന് പ്രതിപക്ഷം. ഗുണ്ടകള്‍ എത്തും മുന്‍പ് പൊലീസ് തന്നെ 16 പേരെ എഴുന്നേല്‍പ്പിച്ച് വിട്ടെന്നും ചെന്നിത്തല ആരോപിച്ചു. ശിവസേനയുടെ അഴിഞ്ഞാട്ടം പൊലീസ് നോക്കിനിന്നുവെന്ന് ഹൈബി ഈഡന്‍ എംഎല്‍എയും ആരോപിച്ചു.