ആക്സിലറേറ്ററില്‍ ഷൂ ലേസ് കുടുങ്ങി. ട്രെക്ക്  സ്വിമ്മിങ് പൂളിലേക്ക് ഇടിച്ച് കയറി. കെട്ടിട നിര്‍മാണ് സാമഗ്രഹികളുമായി എത്തിയ ട്രെക്കാണ് അപകടത്തില്‍പ്പെട്ടത്. 


ലാസ് വേഗാസ്: ആക്സിലറേറ്ററില്‍ ഷൂ ലേസ് കുടുങ്ങി. ട്രെക്ക് സ്വിമ്മിങ് പൂളിലേക്ക് ഇടിച്ച് കയറി. കെട്ടിട നിര്‍മാണ് സാമഗ്രഹികളുമായി എത്തിയ ട്രെക്കാണ് അപകടത്തില്‍പ്പെട്ടത്. നേവാഡയിലെ ലാസ് വേഗാസില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. 

സാധനങ്ങള്‍ ഇറക്കിയ ശേഷം ട്രെക്ക് തിരിക്കാനുള്ള ശ്രമത്തിനിടയില്‍ ആക്സിലറേറ്ററില്‍ ഷൂ ലേസ് കുടുങ്ങി ട്രെക്കിന്റെ നിയന്ത്രണം വിടുകയായിരുന്നെന്ന് ഡ്രൈവര്‍ പൊലീസിനോട് വിശദമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. 

പൊലീസില്‍ വിളിച്ച് വിവരം അറിയിച്ചതിന് പിന്നാലെ റെസ്ക്യൂ വാഹനമെത്തി ഏറെ നേരത്തത്തെ പ്രയത്നത്തിന് ശേഷമാണ് ട്രെക്ക് സ്വിമ്മിങ് പൂളിന് പുറത്ത് എത്തിച്ചത്.