കോഴിക്കോട്: സിനിമാ ഷൂട്ടിങ്ങിനിടെ സ്‍കൂളിലെ മതിലിടിഞ്ഞു വീണ് ഒമ്പതു പേർക്ക് പരിക്ക്. പയ്യോളിയിലാണ് സംഭവം. ബിജു മേനോൻ നായകനായ 'രക്ഷാധികാരി ബൈജു'വിന്‍റെ ഷൂട്ടിങ്ങിനിടയിലാണ് അപകടം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പ്രദേശത്ത് പുരോഗമിക്കുന്നതിനിടെ തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ പയ്യോളി ഗവൺമെന്‍റ് ഹൈസ്കൂളിലായിരുന്നു അപകടം.
ഷൂട്ടിങ് കാണാനായി അറുപതോളം വരുന്ന വിദ്യാർഥികൾ സ്കൂൾ കാന്‍റീന് സമീപത്തെ പഴക്കംചെന്ന മതിലിൽ കയറി. തുടര്‍ന്ന് മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ രണ്ടു കുട്ടികളിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളെ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്കുകൾ നിസാരമാണ്.
