\ലണ്ടനിലെ കിൽബേർണിലുണ്ടായ സ്ഫോടനത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ്  റെയില്‍വെ സ്റ്റേഷനില്‍ വെടിവയ്പ്പുണ്ടായത്. ഇത് സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്

ലണ്ടൻ: ലണ്ടന്‍ നഗരത്തില്‍ വീണ്ടും വെടിവയ്പ്. റെയിൽവേ സ്റ്റേഷനിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. ലണ്ടന്‍ സമയം രാത്രി പത്തരയോടെയാണ് വെടിവെയ്പുണ്ടായത്. വെടിയേറ്റ മൂന്നുപേരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനിന്‍റെ കാരണം സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല. ഭീകരാക്രമണമല്ലെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍.

ലണ്ടനിലെ കിൽബേർണിലുണ്ടായ സ്ഫോടനത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് റെയില്‍വെ സ്റ്റേഷനില്‍ വെടിവയ്പ്പുണ്ടായത്. ഇത് സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.