അജ്മാനിലെ ഷോപ്പിങ്ങ് സെന്ററില്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെ ഏഴുമണിയോടെയാണ് അല്‍ ഹൂത്ത് ഷോപ്പിങ്ങ് സെന്ററില്‍ തീപിടിച്ചത്. എന്നാല്‍ ആളപായമില്ല. തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാന്‍ ഉടന്‍ തന്നെ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കെട്ടിട സമുച്ചയത്തില്‍ നിന്നുള്ള കറുത്തപുക പ്രദേശത്താകെ വ്യാപിച്ചു. തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്.