മൈസൂര്‍ കല്ല്യാണത്തിന്‍റെ ഇരയായ പെണ്‍കുട്ടിയുടെ ദുരിതജീവതത്തിന്‍റെ കഥ പറഞ്ഞ 'ആയിഷ' യ്ക്ക് സൈമ പുരസ്കാരം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഇരയാക്കപ്പെടുന്ന സ്ത്രീ ജീവതം ആവിഷ്ക്കരിച്ചാണ് ഹ്രസ്വ ചിത്രം പുരസ്കാര നിറവിലെത്തിയിരിക്കുന്നത്.

 യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി സതീഷ്ബാല രചനയും സംവിധാനവും നിർവ്വഹിച്ച 'ആയിഷ' എന്ന ഹ്രസ്വചിത്രം മികച്ച സ്ത്രീപക്ഷ ചിത്രത്തിനുള്ള പുരസ്കാരമാണ് നേടിയത്. 25 മിനിട്ട് ദൈർഘ്യമുള്ള ആയിഷയിൽ പ്രധാന വേഷം അവതരിപ്പിച്ചത് തീർത്ഥ റോഷനാണ്. മേഘ സതീഷ് നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് എ.ആർ ഷാജി. 

ചൂഷണം ചെയ്യപ്പെടുന്ന പെൺജീവിതങ്ങളുടെ നീറുന്ന നൊമ്പരങ്ങൾക്ക് സമൂഹം വേണ്ടത്ര പരിഗണന നൽകാത്ത സാഹചര്യത്തിലാണ്, പൊള്ളുന്ന ജീവിത കാഴ്ചകളുമായി 'ആയിഷ' സമൂഹമദ്ധ്യത്തിൽ ചർച്ചയാവുന്നത്. 2018 ഫെബ്രുവരിയിൽ തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന സൈമ അവാർഡ് നൈറ്റിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.