കാഞ്ചി: പശുക്കളെ ദേശീയ മാതാവായി പ്രഖ്യാപിക്കണമെന്നും പശുക്കളെ കൊല്ലുന്നവരുടെ തലവെട്ടണമെന്നും കാഞ്ചി ശങ്കരാചാര്യ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി. പശുക്കളെ കൊല്ലുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം. വിചാരണ ചെയ്ത ശേഷം അവരുടെ തലവെട്ടണം. പശുക്കളെ സംരക്ഷിക്കേണ്ടത് ഇവിടുത്തെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സ്വാമി നരേന്ദ്രാനന്ദ് സരസ്വതി പറഞ്ഞു.

അറവുമാടുകളുടെ വില്‍പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് പശുക്കളെ കൊല്ലുന്നവരുടെ തലവെട്ടണമെന്ന ആഹ്വാനവുമായി സ്വാമി രംഗത്തെത്തിയിരിക്കുന്നത്. സ്വാമിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.