ദില്ലി: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തിൽ അന്വേഷണം വേണമെന്ന് എ.കെ.ആൻ്റണി. അന്വേഷണത്തിനുമുമ്പ് മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിയത് ശരിയായയില്ലെന്നും ആൻ്റണി പറഞ്ഞു.

മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഏക്കര്‍ കണക്കിന് ഭൂമി ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തി എന്നതാണ് മന്ത്രിക്കെതിരായ ആരോപണം.