തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രീശാന്തിന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ എംപിയുടെ പിന്തുണ. ശ്രീശാന്തിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നു അനുരാഗ് ഠാക്കൂര്‍ എംപി പറഞ്ഞു. അസ്ഹറുദ്ദീന് എംപിയാകാമെങ്കില്‍ ശ്രീശാന്തിന് എംഎല്‍എ ആകാമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

ശ്രീശാന്തിന്റെ വിലക്ക് എപ്പോള്‍ തീരുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വിലക്ക് നീക്കണമെന്ന് എല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനും സംസ്ഥാനത്തിനും അഭിമാനമായ താരമാണു ശ്രീശാന്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.