സമൂഹമാധ്യമങ്ങളിലൂടെ മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെ വ്യാപക പ്രതിഷേധം നടക്കുമ്പോള്‍ പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. 

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെ വ്യാപക പ്രതിഷേധം നടക്കുമ്പോള്‍ പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മഞ്‍ജുവിന് പിന്തുണ നല്‍കിയതോടെ ആക്രമണം തുടങ്ങിയെന്നാണ് ശ്രീകുമാര്‍ മേനോന്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ പറഞ്ഞത്. 'ഒടിയന്‍' സിനിമയെ മോശമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തനിക്കെതിരെ നടക്കുന്നത് വ്യക്തിപരമായ ആക്രമണമാണ്. മഞ്‍ജുവിന് പിന്തുണ നല്‍കിയതോടെ ആക്രമണം തുടങ്ങി. മഞ്‍ജു വാര്യര്‍ തന്നെ പിന്തുണച്ച് സംസാരിക്കണം. മഞ്‍ജു വാര്യറിന്‍റെ തിരിച്ചുവരവില്‍ പ്രധാന പങ്കുവഹിച്ചതാകാം ആക്രമണത്തിന് കാരണമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.