Asianet News MalayalamAsianet News Malayalam

ഷുഹൈബ് വധക്കേസ്: സർക്കാർ നൽകിയ റിട്ട് അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ഷുഹൈബ് വധക്കേസ്: സർക്കാർ നൽകിയ റിട്ട് അപ്പീൽ  ഇന്ന് ഹൈക്കോടതി പരിഗണിക്കും

Shuhaib murder case

ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ റിട്ട് അപ്പീൽ  ഇന്ന് ഹൈക്കോടതി പരിഗണിക്കും.  ചീഫ് ജസ്റ്റിസ്‌ ആന്റണി ഡോമിനിക് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിംഗിൾ ബഞ്ച് ഉത്തരവിനു  ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചിരുന്നു.

പൊലീസ് അന്വേഷണം കാര്യക്ഷമമായാണ് മുന്നോട്ടു പോയത്‌. സിബിഐക്ക് വിട്ട സിംഗിൾ ബഞ്ച് വിധി അസാധാരണം, അപക്വം, വൈകാരികം എന്നാണ് സർക്കാർ റിട്‌ അപ്പീലിൽ ചൂണ്ടിക്കാട്ടിയത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ ക്രിമിനൽ റിട്ട് നൽകാൻ നിയമപരമായി അവകാശം ഇല്ലെന്നായിരുന്നു ശുഹൈബിന്റെ മാതാപിതാക്കളുടെ വാദം. കൊലപാതകം നടന്ന  മട്ടന്നൂർ പഴയ മദ്രാസ് മലബാറിന്റെ ഭാഗമായതിനാൽ സുപ്രിംകോടതിക്ക് മാത്രമേ റിട്ട് കേള്‍ക്കാൻ അധികാരമുള്ളൂ എന്നും ശുഹൈബിന്റെ മാതാപിതാക്കൾ വാദിച്ചു.

 

Follow Us:
Download App:
  • android
  • ios