മുഖ്യമന്ത്രിക്ക് രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ആളുകളെ കൊല്ലാന്‍ സി.പി.എം കില്ലര്‍ ഗ്രൂപ്പുകളെ നിയോഗിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷുഹൈബിനെ കൊല്ലിച്ചവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. ദൈവത്തിന്‍റെ സ്വന്തം നാട് പിശാചിന്‍റെ സ്വന്തം നാടായി മാറികൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം എം ഹസ്സനും രംഗത്ത് എത്തി.

 കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാത്തത് കുറ്റബോധം കൊണ്ടാണെന്ന് എം എം ഹസ്സന്‍ പറഞ്ഞു. ഷുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബി എെ അന്വേഷണ കാര്യത്തില്‍ സര്‍ക്കാര്‍ മലക്കം മറിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെ എം എം ഹസ്സന്‍ നയിക്കുന്ന ജനമോചന യാത്ര അടുത്ത മാസം കാസര്‍ക്കോട് നിന്ന് തുടങ്ങും.