കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അക്രമികളെത്തിയതെന്ന് കരുതുന്ന കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ള നിറത്തിലുള്ള വാഗണ്‍ ആര്‍ കാറാണ് കസ്റ്റഡിയിലെടുതത്ത്. വാഹനത്തിന്‍റെ ഉടമയാരാണെന്നും എങ്ങിനെ കാര്‍ അക്രമികളിലെത്തിയെന്നും പൊലീസ് അന്വേഷിക്കുകയാണ്.