ജിദ്ദ: സ്വദശികളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ വിദേശികളെ സൗദിയില്‍ നില നിര്‍ത്തുന്നതിനുള്ള ചിലവ് വര്‍ധിപ്പിക്കുകയും സ്വദേശികളുടെ ജോലിസമയം കുറക്കുകുയം വേണംമെന്ന് സൗദി ശൂറാ കൗണ്‍സില്‍. ചെറിയ നടപടികള്‍കൊണ്ട് മാത്രം പ്രശ്നപരിഹാരം സാധ്യമല്ലെന്നും ശൂറാ കൗണ്‍സിലിന് കീഴിലുള്ള തൊഴിലില്ലായ്മ പരിഹാര സമിതി അഭിപ്രായപ്പെട്ടു.
സ്വദേശികള്‍ക്കു കൂടുതല്‍ നിയമനം നല്‍കുന്നതിനു സ്ഥാപനയുടമകളെ പ്രേരിപ്പിക്കുന്നതിനു നിലവിലെ സാഹചര്യത്തില്‍ വിദേശികളെ ജോലിക്കു വെക്കുന്നതിനുള്ള ചിലവ് വര്‍ധിപ്പിക്കുകയും സ്വദേശികളുടെ ജോലി സമയം കുറക്കുകുയം വേണമെന്ന് ശൂറാകൗണ്‍സിലിന് കീഴിലുള്ള തൊഴിലില്ലായ്മ പരിഹാര സമിതി അഭിപ്രായപ്പെട്ടു.
സ്വദേശികളുടെ ജീവിത നിലവാരത്തിനുതകും വിധം മെച്ചപെട്ട വേതനം ലഭിക്കണം. ഇതിനു സാധ്യമാവുന്ന നിലക്ക് അവര്‍ക്കു വിവിധ ജോലികളില്‍ സൗജന്യ പരിശീലനം നല്‍കേണ്ടതുണ്ട്. കൂടുതല്‍ സ്വദേശികളെ നിയമിക്കുന്ന തരത്തില്‍ തൊഴില്‍ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണം. സ്ഥാപനങ്ങളിലുള്ള 75 ശതമാനം തൊഴിലാളികളും സ്വദേശികളായിരിക്കണം. ഇതിനുതകും വിധമാണ് തൊഴില്‍നിയമത്തില്‍ മാറ്റം വരുത്തേണ്ടതെന്നും സമിതി അഭിപ്രായപ്പെട്ടു.
സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനു നടത്തുന്ന പരിശോധനകള്‍ പരിഷ്‌കരിക്കുകകു. നിയമ ലംഘനങ്ങള്‍ക്കു ഇപ്പോള്‍ നടപ്പാക്കുന്നു ശിക്ഷയില്‍ മാറ്റം വരുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
