ഭർത്താവുണ്ടാക്കി വെച്ച സാമ്പത്തിക ബാധ്യതയുടെ പേരിൽ തെരുവിലായ ഭാര്യയും കുട്ടികളും അധികൃതരുടെ കനിവ് തേടുന്നു. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ ഷൈജക്കും മക്കൾക്കുമാണ് ഈ ദുർഗതി.
തിരുവനന്തപുരം: ഭർത്താവുണ്ടാക്കി വെച്ച സാമ്പത്തിക ബാധ്യതയുടെ പേരിൽ തെരുവിലായ ഭാര്യയും കുട്ടികളും അധികൃതരുടെ കനിവ് തേടുന്നു. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ ഷൈജക്കും മക്കൾക്കുമാണ് ഈ ദുർഗതി.
കയറിക്കിടക്കാൻ ഉണ്ടായിരുന്ന വീട് നഷ്ടപ്പെട്ട അവസ്ഥയിലാണ് ഷൈജയും രണ്ട് കുട്ടികളും ഇപ്പോൾ. ഭർത്താവ് വഞ്ചിച്ച കഥാണ് ഇവർക്ക് പറയാനുള്ളത്. ഷൈജയുടെയും കൂടി പേരിലാണ് ഭർത്താവ് ഷിബു ലോണെടുത്തത്. പിന്നീട് ഷിബു ഭാര്യയെ ഉപേക്ഷിച്ച് ഗൾഫിലേക്ക് കടന്നു. ലോൺ തിരിച്ചടവ് മുടങ്ങി. ഒടുവിൽ കാലാവധിയുടെ അവസാന ദിവസവും കഴിഞ്ഞതോടെ ഇരുവരുടേയും പേരിലായിരുന്ന വീട് ഇന്നലെ ബാങ്ക് ജപ്തി ചെയ്തു.
ഗൾഫിലുള്ള ഭർത്താവ് തിരിച്ചെത്തി സഹായിക്കുമെന്ന പ്രതീക്ഷ ഇവർക്കില്ല. അവസാന ശ്രമമെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലും വനിതാ കമ്മീഷനിലും പരാതി പറയാനാണ് ഷൈജ പാറശ്ശാലയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. പക്ഷേ എല്ലാവരും കൈമർലർത്തി. ബാങ്ക് അടച്ചപൂട്ടിയ വീടിന്‍റെ വരാന്തയാണ് ഇനി ഇവർക്ക് ആകെ ബാക്കിയുള്ളത്.

