Asianet News MalayalamAsianet News Malayalam

സിഡ്കോ അഴിമതി: സജി ബഷീറുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

Sidco scam Saji Basheer
Author
First Published Jan 8, 2018, 10:28 AM IST

തിരുവനന്തപുരം: സിഡ്കോ അഴിമതിയില്‍ സജി ബഷീറുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ മന്ത്രി എസി മൊയ്ദീന്‍ നിർദേശം നൽകി. വകുപ്പിന് സംഭവിച്ച വീഴ്ച മന്ത്രി പരിശോധിക്കും. അഴിമതി കേസിൽ പ്രതിയായ സജിയ്ക്ക് അനുകൂല കോടതി വിധി ലഭിക്കാൻ കാരണം വ്യവസായ വകുപ്പ് ഒത്തുകളിച്ചതാണെന്നാണ് പുതിയ ആരോപണം.

സിഡ്‌കോ മുന്‍ എംഡി ആയിരുന്ന സജി ബഷീറിനെതിരെ പത്തിലധികം വിജിലന്‍സ് അന്വേഷണങ്ങളാണ് നടന്നത്. സിഡ്‌കോയിലെയും കെഎസ്‌ഐഇയിലെയും അനധികൃത നിയമനങ്ങള്‍, കടവന്ത്രയിലെ ഭൂമികൈമാറ്റം, സര്‍ക്കാര്‍ ഭൂമി സ്വന്തം പേരില്‍ മാറ്റിയത് എന്നിവയാണ് മറ്റു പ്രധാന കേസുകള്‍. വിജിലന്‍സ് ശുപാര്‍ശ ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ സജി ബഷീറിനെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം നിലനില്‍ക്കുമ്പോഴും സജി ബഷീറിന് ഹൈക്കോടതിയില്‍ അനുകൂല വിധി ലഭിച്ചതാണ് ആരോപണങ്ങല്‍ ഉയരാന്‍ കാരണമായത്.
 

Follow Us:
Download App:
  • android
  • ios