തിരുവനന്തപുരത്തേക്ക് എത്തേണ്ടതും ഇവിടെ നിന്നും പുറപ്പെടേണ്ടതുമായ ട്രെയിനുകൾ മണിക്കൂറുകള്‍ വൈകുകയാണ്.
തിരുവനന്തപുരം: കൊച്ചുവേളിയിൽ സിഗ്നൽ തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു.തിരുവനന്തപുരത്തേക്ക് എത്തേണ്ടതും ഇവിടെ നിന്നും പുറപ്പെടേണ്ടതുമായ ട്രെയിനുകൾ മണിക്കൂറുകളോളമാണ് വൈകുന്നത്. ഏറനാട് എസ്പ്രെസ് വർക്കലയിലും പരശുറാം, മധുര എസ്പ്രെസ് എന്നിവ കഴക്കൂട്ടത്തും പിടിച്ച് ഇട്ടിരിക്കുകയാണ്. വൈകിട്ട് 3.30യോടെ ആണ് തകരാർ സംഭവിച്ചത്. തുടർന്ന് ശരിയാക്കിയെങ്കിലും. വീണ്ടും തകരാർ സംഭവിക്കുകയായിരുന്നു. അൽപ്പസമയത്തിനകം സിഗ്നൽ സംവിധാനം ശരിയാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
