മാധ്യമ രംഗത്തെ സമഗ്രമായ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. തോപ്പിൽ ഭാസി ഫൗണ്ടേഷൻ അധ്യക്ഷൻ പന്ന്യൻ രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്

തിരുവനന്തപുരം: ഈ വര്‍ഷത്തെ തോപ്പിൽ ഭാസി പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് സമ്മാനിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പുരസ്കാരം സമ്മാനിച്ചത്. 33,333 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ പന്ന്യൻ രവീന്ദ്രൻ, തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണി അമ്മ തുടങ്ങിയവര്‍ പങ്കെടുത്തു. മാധ്യമ രംഗത്തെ സമഗ്രമായ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. തോപ്പിൽ ഭാസി ഫൗണ്ടേഷൻ അധ്യക്ഷൻ പന്ന്യൻ രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.

മാധ്യമപ്രവര്‍ത്തകരുടെ നീതിബോധത്തെയും സാമൂഹിക ഉത്തരവാദിത്വത്തെയും അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ നിരന്തരം ശ്രമിച്ച് വരുന്ന മാധ്യമപ്രവര്‍ത്തകയാണ് സിന്ധു സൂര്യകുമാറെന്ന് ജൂറി വിലയിരുത്തി. പന്ന്യന്‍ രവീന്ദ്രനെ കൂടാതെ കെ പ്രഭാകരന്‍, ഡോ വള്ളിക്കാവ് മോഹന്‍ദാസ്, എന്‍ സുകുമാരന്‍ പിള്ള, എ ഷാജഹാന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് വിജയിയെ തെരഞ്ഞെടുത്തത്.