2012ലെ പകര്‍പ്പാവകാശ നിയമം റോയല്‍റ്റി വ്യവസ്ഥ ചെയ്യുന്നെന്നാണ് ഗായകരുടെ നിലപാട്

കൊച്ചി: പാട്ടുകള്‍ക്ക് റോയല്‍റ്റി നല്‍കണമെന്ന ആവശ്യവുമായി വീണ്ടും ഗായകര്‍ രംഗത്ത്. സംഗീത സംവിധായകനും രചയിതാവിനുമൊപ്പം ഗായകര്‍ക്കും റോയല്‍റ്റി നല്‍കണമെന്ന് ജി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത് ഉറപ്പുവരുത്തുന്നതിനുള്ള തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ഗായകരുടെ സംഘടന 'ഇസ്ര'യുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. 

2012ലെ പകര്‍പ്പാവകാശ നിയമം റോയല്‍റ്റി വ്യവസ്ഥ ചെയ്യുന്നെന്നാണ് ഗായകരുടെ നിലപാട്. എന്നാല്‍ ഗാനമേളകളില്‍ പാട്ടുകള്‍ പാടുന്നവരില്‍ നിന്ന് റോയല്‍റ്റി ഈടാക്കില്ല. ഗായകര്‍ക്ക് റോയല്‍റ്റി നല്‍കാന്‍ തടസ്സം സൃഷ്‌ടിച്ചാല്‍ നിയമനടപടി സ്വീകരിക്കാനാണ് 'ഇസ്ര'യുടെ നിലപാട്.