കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവം: സിനോജിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവത്തെക്കുറിച്ച് രാമപുരം സിഐ അന്വേഷണം തുടങ്ങി. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം സിനോജ് ആത്മഹത്യ ചെയ്‍തുവെന്നാണ് പൊലീസിന്റെ നിഗമനം. ബിസിനസ് പങ്കാളിയുടെ അകാലമരണം താങ്ങാന്‍ കഴിയാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് എഴുതിയ കുറിപ്പ് സിനോജിന്റെ മുറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. സാമ്പത്തിക സ്ഥാപനത്തിലെ പങ്കാളി രണ്ട് ദിവസം മുമ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. സിനോജിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.