കമ്മീഷന് മുന്നില്‍ ആദ്യമെത്തിയത് ഏഴുവയസ്സുകാരന്‍ ധാരുഷിന്റെ ദുരവസ്ഥ. മൂന്നാം വയസ്സില്‍ തെരുവുപട്ടിയുടെ കടിയേറ്റ്, ശരീരം തളര്‍ന്ന ധാരുഷിന്റെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. ധാരുഷിന്റെ ചികിത്സകള്‍ പുരോഗമിക്കുകയാണ്. കമ്മീഷന്റെ നടപടികളില്‍ പ്രതീക്ഷയുണ്ടെന്ന് ധാരുഷിന്റെ അമ്മ ഷീന പറഞ്ഞു.

ഒമ്പത് പരാതികള്‍ തലസ്ഥാനത്ത് കമ്മീഷന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ പരാതികളുമായി എത്തുന്നുമുണ്ട്. കൂടാതെ പൊതുജനങ്ങള്‍ക്കും അഭിപ്രായം അറിയിക്കാം. തെരുവുനായുടെ കടിയേറ്റ് ചികിത്സ തേടുന്നവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ലഭിക്കുന്ന സൗകര്യങ്ങള്‍ കമ്മീഷന്‍ വിലയിരുത്തും. സിറ്റിംഗ് നാളേയും തുടരും. അതിനിടെ, കമ്മീഷന്‍ സിറ്റിംഗ് നടത്തുന്ന ഹാളിന് മുന്നില്‍ നായപ്രേമികളും എത്തിയത് വാക്കേറ്റത്തിനിടയാക്കി.