അഭയ കേസ്; പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി

First Published 7, Mar 2018, 6:52 AM IST
sister abhaya case
Highlights
  • ഫാ.തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ ഹര്‍ജികളിലാണ് വിധി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ മൂന്ന് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം സിബിഐ കോടതി വിധി ഇന്ന്. പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജികളിലാണ് ഏഴ് വര്‍ഷത്തിനു ശേഷം വിധി പറയുന്നത്. 

പ്രതികളുടെ തടസ്സവാദങ്ങളാല്‍ നീണ്ടുപോയ വാദം തിരുവനന്തപുരം സിബിഐ കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. സിബിഐ കള്ളകേസില്‍പ്പെടുത്തിയന്ന വാദത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിനുള്ളില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

loader