'ബിഷപ്പിന്റെ പീഡനത്തെക്കാള്‍ വലിയ പീഡനമാണ് കത്തോലിക്കാസഭയില്‍ നിന്നുള്ള ഓരോ പിതാക്കന്മാരുടെയും മൗനം. ആ പിതാക്കന്മാര്‍ ഒരു വാക്ക് മിണ്ടിയിരുന്നെങ്കില്‍ ഞങ്ങളുടെ കുടുംബത്തെയോ സഹോദരങ്ങളെയോ ഇത്രമേല്‍ വേദനിപ്പിക്കില്ലായിരുന്നു' 

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തുറന്നടിച്ച് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി. ഫ്രാങ്കോ മുളയ്ക്കലിന്റെ പണത്തിന് മീതെ ഒരു പിതാക്കന്മാരും വായ തുറക്കില്ലെന്നും പിതാക്കന്മാരുടെ മൗനം വേദനിപ്പിച്ചുവെന്നും ഇവര്‍ പറഞ്ഞു. 

'ബിഷപ്പിന്റെ പീഡനത്തെക്കാള്‍ വലിയ പീഡനമാണ് കത്തോലിക്കാസഭയില്‍ നിന്നുള്ള ഓരോ പിതാക്കന്മാരുടെയും മൗനം. ആ പിതാക്കന്മാര്‍ ഒരു വാക്ക് മിണ്ടിയിരുന്നെങ്കില്‍ ഞങ്ങളുടെ കുടുംബത്തെയോ സഹോദരങ്ങളെയോ ഇത്രമേല്‍ വേദനിപ്പിക്കില്ലായിരുന്നു. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന് പറയുന്നത് പോലെ ഫ്രാങ്കോയുടെ പണത്തിന് മുകളില്‍ ഒരു പിതാവും വായ തുറക്കില്ല'- അവര്‍ പറഞ്ഞു. 

കൊച്ചിയിലെ കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ സംസാരിക്കുകയായിരുന്നു അവര്‍.